ഗ്രീഷ്മ ഒരേ സമയം ഷാരോണിനൊപ്പവും വിവാഹ നിശ്ചയം നടത്തിയ യുവാവുമായും കറങ്ങി

തിരുവനന്തപുരം: ഗ്രീഷ്മ അതിവിദഗ്ധ കുറ്റവാളി. ഷാരോണിനെ കഷായത്തില്‍ വിഷം കൊടുത്തുകൊന്ന ഗ്രീഷ്മ ഒരേ സമയം കാമുകനൊപ്പവും വിവാഹ നിശ്ചയം നടത്തിയ സൈനികനുമായും കറങ്ങി. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ചയം. അയല്‍ക്കാരെ പോലും അറിയിച്ചില്ല. ഈ സൈനികനുമായി കന്യാകുമാരിയിലേക്ക് ഗ്രീഷ്മ യാത്ര പോയിരുന്നു. ഇതേ സമയം കാമുകനായ ഷാരോരോണുമായി വേളി പാര്‍ക്കിലും വെട്ടുക്കാട്ടെ ബീച്ചിലുമെല്ലാം അടിച്ചു പൊളിച്ചു. ഇതിനൊപ്പം ആരുമില്ലാത്ത സമയത്ത് സൈനികനെ വീട്ടിലേക്കും ഗ്രീഷ്മ വിളിച്ചു വരുത്തിയിരുന്നു.

സാമ്പത്തിക ഭദ്രതയുള്ള നായര്‍ കുടുംബാംഗമായിരുന്നു സൈനികന്‍. ഈ സൈനികനെ സ്വന്തമാക്കി ബാക്കിയുള്ള കാല സുഖ ജീവിതത്തിന് ഷാരോണ്‍ തടസ്സം നില്‍ക്കുമെന്ന് ഗ്രീഷ്മ ഭയപ്പെട്ടിരുന്നു. ഷാരോണുമായി ഗ്രീഷ്മയ്ക്കുണ്ടായിരുന്നത് വെറും നേരമ്പോക്കായിരുന്നു. ഉറപ്പിച്ച തീയതിയില്‍ നിന്നും വിവാഹം മാറ്റിയതും ഷാരോണിനെ വകവരുത്തിയ ശേഷം പുതിയ ജീവിതം നയിക്കാനുള്ള ഗ്രീഷ്മയുടെ ബുദ്ധിയായിരുന്നുവെന്നാണ് സംശയം.

Related Articles

Back to top button