ഗ്രീഷ്മ അന്വേഷണ സംഘത്തോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ….
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ അന്വേഷണ സംഘത്തോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ജ്യൂസ് ചലഞ്ച് നടത്തിയതെന്നും ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പലതവണ ജ്യൂസിൽ വിഷംകലർത്തി നൽകിയിരുന്നെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇന്ന് ഗ്രീഷ്മയെ വീട്ടിലെത്തിച്ചും, ഷാരോണും ഗ്രീഷ്മയും താമസിച്ച ഹോട്ടലിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും.
അതേസമയം ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കാൻ ഒരുങ്ങുന്നതിനിടെ സീൽ ചെയ്ത വാതിൽ തകർത്ത് അജ്ഞാതൻ അകത്ത് കയറിയത് അന്വേഷണ സംഘത്തിന് തലവേദനയായിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകർത്ത് ആരോ അകത്ത് കയറിയത്