ഗുരുവായൂരില്‍ വിവാഹത്തിനിടെ ആന ഇടഞ്ഞു

ഗുരുവായൂരില്‍ കല്യാണത്തിനിടെ ആന ഇടഞ്ഞു. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്ര പരിസരത്ത് വച്ച് വരന്റെയും വധുവിന്റെയും ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. വരനും വധുവും അടക്കം കല്യാണത്തിന് എത്തിയ ആളുകള്‍ക്കിടയിലാണ് സംഭവമുണ്ടായത്.

ഇടഞ്ഞ ആന പിന്നോട്ട് തിരിഞ്ഞ് പെട്ടന്ന് അക്രമാസക്തനാവുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ വശങ്ങളിലേക്ക് ഓടിമാറി. ഒപ്പമുണ്ടായിരുന്ന പാപ്പാനെ ആന ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും വസ്ത്രം മാത്രം തുമ്പിക്കയ്യില്‍ കിട്ടിയതോടെ പാപ്പാന്‍ ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുന്നുണ്ട്.

Related Articles

Back to top button