ഗിന്നസ് പക്രുന്റെ കാറും ലോറിയും കൂട്ടിയിടിച്ചു
തിരുവല്ല : ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന ഇന്നോവ കാർ തിരുവല്ല ബൈപ്പാസിൽ കൊറിയർ സർവ്വീസ് ലോറിയുമായി കൂട്ടിയിടിച്ചു. ബൈപാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തിൽ വെച്ച് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിർ ദിശയിൽ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു. ഗിന്നസ് പക്രുതിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മറ്റൊരു കാറിൽ പക്രു കൊച്ചിയിലേക്ക് പോയി. തിരുവല്ല പോലീസ് കേസെടുത്തു.