കൗണ്‍സിലര്‍ അപമര്യാദയായി പെരുമാറി… നഗരസഭ ജീവനക്കാരുടെ ധര്‍ണ… കൗണ്‍സിലറുടെ ഏകദിന സത്യാഗ്രഹം…
മാവേലിക്കര: നഗരസഭാ കവാടത്തില്‍ സമരപരമ്പരയുടെ ദിവസമായിരുന്നു, ഇന്ന്. കൗൺസിലർക്കെതിരെ ജീവനക്കാരും ജീവനക്കാർക്കെതിരെ കൗൺസിലറുമാണ് സമരം നടത്തിയത്. മൂന്നാം ഗ്രേഡ് ഓവര്‍സിയറോട് പത്താം വാര്‍ഡ് കൗണ്‍സിലര്‍ അനി വര്‍ഗീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് ജീവനക്കാർ സമരം നടത്തിയത്. മാവേലിക്കര നഗരസഭയിലെ ജീവനക്കാര്‍ നഗരസഭാ കവാടത്തില്‍ ധര്‍ണ നടത്തി. കഴിഞ്ഞ ദിവസം കോട്ടത്തോടിന്റെ സ്ലാബ് തകര്‍ന്ന ഭാഗം സന്ദര്‍ശിക്കുവാന്‍ നഗരസഭാ ചെയര്‍മാനോടൊപ്പം എത്തിയ ഓവര്‍സിയറെ ഭീഷണിപ്പെടുത്തുകയും പൊതുജനമധ്യത്തില്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തതായാണ് പരാതി. മോഷമായ ഭാഷയിൽ കൗൺസിലർ സംസാരിക്കുകയും തട്ടിക്കയറുകയും ചെയ്തു. നാട്ടുകാരുടെ മുന്നിൽവെച്ചായിരുന്നു കൗൺസിലറുടെ പ്രകടനം. ഇതിനെതിരേയാണ് ജീവനക്കാർ ഇന്ന് പ്രതിഷേധിച്ചത്.
കൗൺസിലർ നഗരസഭയിലേക്ക് കയറുന്ന വാതലിൽ സമരം നടത്തിയപ്പോൾ അതിന് മുന്നിൽ തന്നെയാണ് ജീവനക്കാർ സമരം നടത്തിയത്. കോട്ടത്തോടിന്റെ തകര്‍ന്ന സ്ലാബ് പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ അനി വര്‍ഗീസ് നഗരസഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തിയത്. രാവിലെ പത്തിനാരംഭിച്ച സത്യാഗ്രഹം വൈകിട്ട് അഞ്ചിന് സമാപിച്ചു. എന്നാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നടത്തിയ സമരത്തിൽ പാർട്ടി നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തില്ല. പാർട്ടിയോട് ആലോചിക്കാതെയാണ് കൗൺസിലർ സമരം നടത്തിയതെന്നും പ്രമുഖ നേതാക്കൾ പോലും അറിഞ്ഞിരുന്നില്ലെന്നും അക്ഷേപമുണ്ട്. അതുകൊണ്ടുതന്നെ കൗൺസിലറുടെ സമരം തുടർ ദിവസങ്ങളിൽ പാർട്ടി ഏറ്റെടുക്കാനുള്ള സാധ്യത കുറവാണ്.