ക്ഷേത്രദർശനം തടഞ്ഞതിന് പിന്നാലെ അമല പോൾ

കൊച്ചി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്താനായില്ലെങ്കിലും ദേവിയുടെ ചൈതന്യം അനുഭവിക്കാനായെന്ന് തെന്നിന്ത്യന്‍ സിനിമാ താരം അമല പോൾ . നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് തിങ്കളാഴ്ചയാണ് അമല പോള്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍, ക്ഷേത്രത്തില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ നടിക്ക് ദര്‍ശനം നിഷേധിച്ചത്.

ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും’, എന്നായിരുന്നു ക്ഷേത്ര രജിസ്റ്ററില്‍ താരം കുറിച്ചത്.

റോഡില്‍ നിന്ന് ദര്‍ശനം നടത്തിയിട്ട് പ്രസാദവും വാങ്ങി അമല പോള്‍ മടങ്ങുകയായിരുന്നു. അമലയുടെ പ്രതിഷേധ കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയ്‌ക്ക് വഴി തെളിച്ചു.സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബുവും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്രഭരണത്തിനുവരെ അവസരം നൽകുന്നതിനെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button