കോൺഗ്രസ് വിട്ടില്ലെങ്കിൽ കൊല്ലും..ബജ്‍രംഗ് പുനിയക്ക് വധഭീഷണി…

മുൻ ഗുസ്തി താരവും കിസാൻ കോൺഗ്രസ്‌ വർക്കിങ് ചെയർമാനുമായ ഭജ്റംഗ് പുനിയക്ക് വധഭീഷണി. കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് വധഭീഷണിയുണ്ടായത്.വിദേശ ഫോൺ നമ്പറിൽ നിന്ന് വാട്ട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.കോൺഗ്രസ് വിട്ടില്ലെങ്കിൽ കൊല്ലും എന്നാണ് ഭീഷണി സന്ദേശം. ബജ്‍രംഗ് പുനിയ പൊലീസിൽ പരാതി നൽകി.വെള്ളിയാഴ്ചയാണ് ഗുസ്തി താരമായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. ​അംഗത്വ​മെടുത്തതിന് പിന്നാലെ പുനിയയെ അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ വർക്കിങ് ചെയർമാനായി നിയമിച്ചിരുന്നു.ഇരുവരെയും പാർട്ടിയിലെടുത്ത​തോടെ ഹരിയാനയിൽ മുന്നേറ്റം നടത്താമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ്.

Related Articles

Back to top button