കോഴിക്കോട് വീണ്ടും മഞ്ഞപ്പിത്തം….ഒരാഴ്‌ചക്കിടെ രോഗം സ്ഥിരീകരിച്ചത് 42 പേർക്ക്…

മഞ്ഞപ്പിത്തം കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇവരിൽ 10 പേർ ആശുപത്രി വിട്ടു. 32 പേർ ചികിത്സയിൽ തുടരുകയാണ്. കൊമ്മേരിയിൽ ഇന്നലെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 122 പേർ പങ്കെടുത്തു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു.
മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും.

Related Articles

Back to top button