കോളേജിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി: പ്രതി അറസ്റ്റിൽ
കായംകുളം: എം.എസ്.എം. കോളേജിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ കായംകുളം എം.എസ്.എം. കോളേജിനുള്ളിൽ അതിക്രമിച്ച് കടന്ന് കോളേജ് യൂണിയൻ റൂമിന് മുൻവശം വെച്ച് സപ്ലിമെന്ററി പരീക്ഷയെപ്പറ്റി അന്വേഷിക്കാനെത്തിയ കൃഷ്ണപുരം കാപ്പിൽ സ്വദേശിനിയായ പെൺകുട്ടിയുടെ കയ്യിൽ കയറി പിടിച്ച് ശരീരത്തോട് അടുപ്പിച്ച് ചേർക്കാൻ ശ്രമിച്ച കേസിലാണ് കായംകുളം മുറിയിൽ പടിപ്പുര കിഴക്കതിൽ വീട്ടിൽ അബ്ദുൾ റഹിം മകൻ റാസിക്ക് (29) അറസ്റ്റിലായത്. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ നിർദേശാനുസരണം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ. ശ്രീകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, ശ്രീനാഥ്, അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് റാസിക്കിനെ മർദ്ദിച്ചവർക്കതിരെയും കേസെടുത്തതായി കായംകുളം പോലീസ് അറിയിച്ചു.