കൊട്ടാരക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.. ഇന്ധന ചോര്‍ച്ച..സമീപവാസികളെ ഒഴിപ്പിച്ചു….

കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം . അപകടത്തെ തുടര്‍ന്ന് ടാങ്കറിലെ ഇന്ധന ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു .ഇന്ന് പുലർച്ചെ അഞ്ചു മണിക്ക് ആയിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സൈഡിലേക്ക് ലോറി മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന തമിഴ്നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി ടാങ്കറിലെ ഇന്ധന ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. സുരക്ഷയെ മുന്‍നിര്‍ത്തി സമീപവാസികളെ ഒഴിപ്പിച്ചു. സ്ഥലത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.കൂടാതെ എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

Related Articles

Back to top button