കൊച്ചിയിലെ ഫ്ലാറ്റിൽ കഞ്ചാവ് ചെടി വളർത്തിയ കായംകുളംകാരിയും പത്തനംതിട്ടക്കാരും പിടിയിൽ….

കൊച്ചിയിലെ ഫ്ലാറ്റിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവും യുവതിയും പിടിയിൽ. എറണാകുളം സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പൊലീസും നടത്തിയ പരിശോധനയിൽ ഫ്ലാറ്റിൽ നിന്ന് ഇവർ വളർത്തിയിരുന്ന കഞ്ചാവു ചെടി പിടികൂടി. കഞ്ചാവ് കൈവശം വെച്ചതിനു മറ്റൊരു യുവാവിനേയും ഇവർക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്.പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടിൽ വി.ജെ. രാജുവിന്റെ മകൻ അലൻ വി.രാജു (26), കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂർ പുത്തൻപുരയ്ക്കൽ റജിയുടെ മകൾ അപർണ (24) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തിൽ അനന്തന്റെ മകൻ അമലിനെയാണ് (28) പിടികൂടിയത്. ഫ്ലാറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഇവർ കഞ്ചാവ് ചെടി വളർത്തിയിരുന്നത്. വീടിനുള്ളിൽ കഞ്ചാവ് ചെടി വളർത്തുന്നതെങ്ങനെയെന്ന് ഇന്റർനെറ്റിൽ നോക്കിയാണ് ഇവർ പഠിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിന്റെ അടുക്കളയോടു ചേർന്നാണ് ചെടി വളർത്തിയിരുന്നത്.അലനും അപർണയുമായി അമലിന് ലഹരി ഇടപാടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻഫോപാർക്ക് എസ്.എച്ച്.ഒ വിപിൻദാസ്, എസ്‌.ഐ ജയിംസ് ജോൺ, ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles

Back to top button