കേരള ക്രിക്കറ്റ് ലീഗ്…ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ച് വിക്കറ്റ് ജയം…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് റോയല്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗ്ലോബ്‌സ്റ്റാര്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. 48 പന്തില്‍ 72 റണ്‍സുമായി പുറത്താവാതെ നിന്ന സല്‍മാന്‍ നിസാറാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ റോയല്‍സ് 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 22 പന്തില്‍ 50 റണ്‍സുമായി പുറത്താവാതെ നിന്ന് അബ്ദുള്‍ ബാസിതാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.