കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു..അതിനാലാണ് തോല്‍പ്പിച്ചത്…
മുന്‍ മന്ത്രി കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നുണ്ടെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍.. ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതുകൊണ്ടാണ് ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്നും ജയരാജൻ പറഞ്ഞു.അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടായി. ശൈലജയെ ഡല്‍ഹിയിലേക്ക് അയയ്ക്കാതെ സംസ്ഥാനത്തു തന്നെ നിര്‍ത്താനുള്ള വടകരക്കാരുടെ ആഗ്രഹമാണ് തോല്‍വിയിലൂടെ പ്രകടമായത് എന്നും അദ്ദേഹം വ്യക്തമാക്കി.
. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലായിരുന്നു ശൈലജയെ പിന്തുണച്ച് പി ജയരാജന്റെ അഭിപ്രായപ്രകടനം.സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്‌മെന്റും തോല്‍വിക്ക് കാരണമായെന്ന ആക്ഷേപവും സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നു. വേര്‍തിരിവില്ലാതെ എല്ലാവിഭാഗത്തിന്റെയും വോട്ടുചോര്‍ന്നു. പൗരത്വ നിയമഭേദഗതിയില്‍ ഊന്നിയുള്ള പാര്‍ട്ടിയുടെ പ്രചാരണം തിരിച്ചടിയായെന്നും സംസ്ഥാനസമിതി വിലയിരുത്തി.