കെ കെ ശൈലജക്കും ഷാഫി പറമ്പിലിനും ഭീഷണിയായി അപരന്മാർ…

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ മിക്ക മണ്ഡലങ്ങളിലും പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ അപര സ്ഥാനാര്‍ഥികള്‍ രംഗത്ത്.വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനും എതിരെ അപരന്മാര്‍ രംഗത്തുണ്ട്. ശൈലജക്ക് മൂന്നും ഷാഫി പറമ്പിലിന് രണ്ടും അപരന്മാരാണ് മത്സര രംഗത്തുള്ളത്.

ഇതേസമയം തന്നെ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍ എന്നിവര്‍ക്കെതിരെയും അപരന്മാര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട് .രണ്ട് കെ സുധാകരന്മാരും ഒരു എം വി ജയരാജനും ആണ് സ്വതന്ത്രരായി പത്രിക സമര്‍പ്പിചിരിക്കുന്നത് . കണ്ണൂരില്‍ ആകെ 18 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്.

Related Articles

Back to top button