കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസുകൾ……
തിരുവനന്തപുരം: കരിക്കകം ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തും. കിഴക്കേകോട്ടയിൽ നിന്നാണ് സ്പെഷ്യൽ സർവ്വീസുകൾ ആരംഭിക്കുന്നത്. കരിക്കകം സ്പെഷ്യൽ സർവ്വീസിന്റെ ഭാഗമായി കിഴക്കേകോട്ടയിൽ ഒരു സ്റ്റേഷൻ മാസ്റ്റർ ഓഫീസും സർവീസ് നടത്തിപ്പിനായി ഇൻസ്പെക്ടർ, സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 15 ബസുകളാണ് സ്പെഷ്യൽ സർവ്വീസിനായി ഒരുക്കിയിരിക്കുന്നത്. ഭക്തരുടെ തിരക്കിനനുസരിച്ച് കൂടുതൽ ബസുകൾ ക്രമീകരിക്കും. രാവിലെ ആറ് മണിമുതൽ 15 മിനിട്ട് ഇടവിട്ട് ബസുകൾ സർവ്വീസ് നടത്തും. രാത്രി 10 മണിവരെ സ്പെഷ്യൽ സർവ്വീസ് ലഭ്യമാണ്.