കായംകുളത്ത് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് സ്ത്രീ മരിച്ചു..
കായംകുളം : കാക്കനാട് വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. കായംകുളം കാക്കനാട് തട്ടാവഴി കലിങ്കിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് ആണ് അപകടം ഉണ്ടായത്. തെക്കേക്കര ഭരണിക്കാവ് സ്വദേശിയാണ് മരിച്ചത്.
അപകടത്തെ തുടർന്നു കാക്കനാട് റോഡിൽ ഗതാഗത കുരുക്കു ഉണ്ടായി.