കെട്ടുത്സവസാമഗ്രിഹികൾ അടങ്ങിയ വണ്ടി ലൈൻ കമ്പിയിൽ തട്ടിവണ്ടിയടക്കം കത്തിയമർന്നു ….

ആലപ്പുഴ: ഉത്സവ കെട്ടുകാഴ്ചയ്ക്കുള്ള സാധനങ്ങൾക്കും, വാഹനത്തിനും തീപിടിച്ചു. ഉത്സവകാളയ്ക്കു നിർമിക്കാൻ ഉപയോഗിക്കുന്ന കെട്ടുരുപ്പടികൾക്കും വാഹനത്തിനുമാണ് തീപിടിച്ച് നശിച്ചത്. ചുനക്കര പഞ്ചായത്ത് കരിമുളയ്ക്കൽ വാർഡ് എട്ടിൽ ഉത്സവ ശേഷം കൊണ്ടുപോവുകയായിരുന്നു ഉരുപ്പടികൾ. കായംകുളം അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു.ആളപായമില്ല. കെട്ടുകാഴ്ചക്കായി കൊണ്ടുപോവുകയായിരുന്ന ഉരുപ്പടികൾ വൈദ്യുതി ലൈനിൽ തട്ടി നിമിഷ നേരംകൊണ്ട് തീഗോളമായി. തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് വാഹനത്തിൽ ഉണ്ടായിരുന്നവര്‍ പറഞ്ഞു. വെള്ളം ഒഴിക്കുമ്പോൾ തീ ആളിക്കത്തുകയായിരുന്നു. ആനയ്ക്കുള്ള നെറ്റിപ്പട്ടവും മറ്റ് ചില സാധനങ്ങളും മാത്രമാണ് മാറ്റാൻ സാധിച്ചത്. തീയണയ്ക്കാൻ സാധിക്കാതെ വന്നതോടെ ഫര്‍ഫോഴ്സിനെ കാത്തിരിക്കുകയായിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു

Related Articles

Back to top button