കൂട്ടുകാരന്‍റെ അച്ഛന് കരള്‍ പകുത്ത് നല്‍കി.. ഒടുവിൽ…

തിരുവനന്തപുരം: സുഹൃത്തിന്റെ അച്ഛനെ രക്ഷിക്കാൻ കരൾ പകുത്തു നൽകിയ യുവാവ് ഒടുവിൽ പക്ഷാഘാതം വന്ന് കിടപ്പിലായി. ആറ്റിങ്ങൽ സ്വദേശി ര‍ഞ്ജുവാണ് ചികിത്സക്ക് പോലും വഴിയില്ലാതെ ദുരിതത്തിലായത്. കരൾ സ്വീകരിച്ചയാളുടെ കുടുംബവും രഞ്ജുവിനെ സഹായിക്കാൻ തയ്യാറായില്ല. ഇതോടെ ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴികണ്ടെത്താനാവാതെ നിസ്സഹായനായിരിക്കുകയാണ് രഞ്ജു.

കരൾ പകുത്ത് നൽകിയ നന്മയ്ക്ക് പകരം തനിക്ക് കിട്ടിയത് പക്ഷാഘാതമാണെന്ന് ര‍ഞ്ജു വേദനയോടെ പറയുന്ന. രണ്ടര വർഷം മുൻപാണ് രഞ്ജു തന്റെ സുഹൃത്തിന്റെ പിതാവിന് വേണ്ടി കരൾ നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ പക്ഷാഘാതം വന്ന് കിടപ്പിലായി. ചികിത്സയ്ക്ക് സഹായിക്കുമെന്ന് പ്രതീക്ഷിച്ച സുഹൃത്തും കയ്യൊഴിഞ്ഞു. ഇപ്പോൾ ഫോൺ വിളിച്ചിട്ട് പോലും എടുക്കാത്ത സ്ഥിതിയാണെന്ന് രഞ്ജു പറയുന്നു.

ഒന്ന് ചെരിഞ്ഞ് കിടക്കാന്‍ പോലും മറ്റൊരാളുടെ സഹായം വേണം, ഇങ്ങനെ കിടപ്പിലാകേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും രഞ്ജു പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ തേടുന്നത്. ഇതിനായി സഹോദരി രശ്മിയുടെ ഇടപ്പള്ളി മാമംഗലത്തെ വാടക വീട്ടിലാണ് രഞ്ജുവുള്ളത്. വീട് വിറ്റ് കിട്ടിയതുൾപ്പെടെ 42 ലക്ഷം രൂപയിലധികം ഇതിനകം ചിലവായി. തുടർ ചികിത്സക്ക് ഇനിയും വേണം ലക്ഷങ്ങൾ. ഫിസിയോ തെറാപ്പിയടക്കം ഒരുമാസം ഏകദേശം 1.5 ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്. ഉപജീവനത്തിനും ചികിത്സക്കും ആരെങ്കിലും കൈത്താങ്ങാവുമെന്ന പ്രതീക്ഷയിലാണ് ഈ സഹോദരങ്ങൾ.

Related Articles

Back to top button