കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ ഭാര്യയും അനുജനും പിടിയിൽ

കായംകുളം: കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയെയും അനുജനെയും വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. നിരവതി ലഹരിമരുന്ന് കേസുകളിലും കൊലപാതകക്കേസുകളിലും പ്രതിയായ ലിജു ഉമ്മന്റെ ഭാര്യ കായംകുളം ചേരാവള്ളി തൈയ്യിൽ തെക്കതിൽ നിമ്മി (33), അനുജൻ മാവേലിക്കര തെക്കേക്കര പുത്തൻ വീട്ടിൽ ജൂലി തോമസ് (37) എന്നിവരാണ് അറസ്റ്റിലായത്. തെക്കേ മങ്കുഴി ജിൽജർ എന്ന വാടക വീട്ടിൽ നിന്നുമാണ് 258 ഗ്രാം കഞ്ചാവുമായി പൊലീസ് ഇരുവരെയും പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരോടൊപ്പം വള്ളികുന്നം സിഐ എം എം ഇഗ്ന്യേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജി ഗോപകുമാർ, കെ മധു, അൻവർ, ജയന്തി, നിസാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. നിമ്മിയുടെ ഭർത്താവ് ലിജു ഉമ്മൻ കഞ്ചാവ് കേസിൽ ഇപ്പോൾ ജയിലിലാണ്. നിമ്മിക്കും ജൂലിക്കും മാവേലിക്കര, കുറത്തികാട്, കായംകുളം എന്നീ സ്റ്റേഷനുകളിൽ നിലവിൽ കേസുണ്ട്.

Related Articles

Back to top button