കുടിവെള്ള വിതരണം മുടങ്ങിയത്…സർക്കാരിൻ്റെ അനാസ്ഥ കാരണം…വി ഡി സതീശൻ
തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങിയതിന് പിന്നില്‍ സര്‍ക്കാരിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉദ്യോഗസ്ഥതലത്തില്‍ ഗുരുതര വീഴ്ച ഉണ്ടായി. ഗൗരവമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. കുടിവെള്ളം മുടങ്ങിയപ്പോള്‍ ബദല്‍ മാര്‍ഗ്ഗം സ്വീകരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടുവെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. സര്‍ക്കാരും കോര്‍പ്പറേഷനും അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.