കാർ കത്തി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത… പരിക്കേറ്റവരിൽ നിന്ന് കണ്ടെടുത്തത്….

കണ്ണപുരത്ത് അപകട ശേഷം കാർ കത്തിയ സംഭവത്തിൽ ദുരൂഹത. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ജില്ലയിലെ പാപ്പിനിശ്ശേരിക്ക് അടുത്ത് കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച ശേഷം കാറും ബൈക്കും കത്തിയ സംഭവം ഉണ്ടായത്. സ്വിഫ്റ്റ് കാർ ആണ് കത്തി നശിച്ചത്. പരിക്കേറ്റവരിൽ ഒരാൾ മരിച്ചിരുന്നു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ സംഭവം ഇപ്പോൾ പുതിയ വഴിത്തിരിവിലേക്ക് എത്തുകയാണ്. പരിക്കേറ്റവരിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. കണ്ണപുരം മുച്ചിലോട്ട് കാവിലെ സമീപം പഴയങ്ങാടി പാപ്പിനിശ്ശേരി കെ.എസ്.ഡി.പി റോഡിലാണ് ഇന്നു അപകടം നടന്നത്. പൊള്ളലേറ്റ് പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ആളിന്റെ വസ്ത്രത്തിലെ പോക്കറ്റിൽ നിന്ന് എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ ലഭിച്ചു. അപകടത്തിൽ ഉൾപ്പെട്ട കാറും ബൈക്കും അപകട സമയത്ത് തന്നെ കത്തി നശിച്ചിരുന്നു.

കർണാടക ചിക്കമംഗ്‌ളൂർ ശാന്തിപുരം സ്വദേശി മുഹമ്മദ് ഷംസീറാണ് (25) മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മാലിക്കുദീൻ (26) ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. പരിയാരം പൊലീസ് മയക്കുമരുന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അന്വേഷണം ഊർജ്ജതമാക്കിയിട്ടുണ്ട്. പരിയാരം എസ്.ഐ നിബിൻ ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വാഹനം കത്താൻ ഉണ്ടായ സാഹചര്യവും ഇവരുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് വന്നു എന്നും അന്വേഷിക്കും.

Related Articles

Back to top button