കാർ ഇടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ കേസ്..17 കാരന്റെ ജാമ്യം റദ്ദാക്കി..പിതാവിന് നേരെ മഷിയെറിഞ്ഞ് ജനക്കൂട്ടം….

പൂനെയിൽ മദ്യലഹരിയിൽ രണ്ട് പേരെ കാറിടിച്ച് കൊന്ന 17 കാരന്റെ ജാമ്യം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് റദ്ദാക്കി.അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ ജാമ്യം നല്‍കുകയും ഉപന്യാസം എഴുതാന്‍ വ്യവസ്ഥ വെക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു ഇതേ തുടർന്നാണ് നടപടി.തുടർന്ന് പ്രതിയെ ജൂണ്‍ 5 വരെ ജുവനൈല്‍ ഹോമിലേയ്ക്ക് അയച്ചു.

അതേസമയം സംഭവത്തെ തുടർന്ന് അറസ്റ്റിലായ കുട്ടിയുടെ പിതാവിന് നേരെ ജനകൂട്ടത്തിന്റെ പ്രതിഷേധം. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ പ്രതിഷേധക്കാര്‍ പൊലീസ് വാഹനം തടയുകയും മഷി എറിയുകയും ചെയ്തു.

പുനെയിലെ കല്യാണി നഗര്‍ പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് 17 വയസ്സുകാരന്‍ ഓടിച്ച ആഡംബര കാര്‍ അപകടമുണ്ടാക്കിയത്. പ്ലസ് ടു പാസായതിന്റെ ആഘോഷങ്ങള്‍ക്ക് ശേഷം ബാറില്‍നിന്നും കൂട്ടുകാരുമായി കാറില്‍ മടങ്ങുകയായിരുന്ന പതിനേഴുകാരന്‍ 24 കാരായ രണ്ട് ഐടി പ്രൊഫഷണലുകളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Related Articles

Back to top button