കാലിക്കുടവുമായി മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്….

തിരുവനന്തപുരം: തലസ്ഥാനത്തെ കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻെറ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ നേരിട്ട പൊലീസ് ജലപീരങ്കിയിലും വെള്ളമില്ലാതായി. ഒറ്റ പ്രാവശ്യം സമരക്കാരെ നേരിട്ടതോടെ ജലപീരങ്കിയിലെ വെളളം തീർന്ന പൊലീസ് പിന്നീട് സമരക്കാരുടെ കൂവലേറ്റുവാങ്ങി.
ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള മന്ത്രി റോഷി അഗസ്റ്റിൻ്റെ വസതി ലക്ഷ്യമാക്കിയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ മാർച്ച്. വെള്ളം ആവശ്യപ്പെട്ട ബക്കറ്റും പാത്രവുമായുള്ള മാർച്ചിനെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. സംഘർഷമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വൻ പൊലീസ് സന്നാഹങ്ങളായിരുന്നു പ്രദേശത്ത് വിന്യസിച്ചിരുന്നത്. വെള്ളം ചോദിച്ചു വന്നവരെ വെള്ളമടിച്ച് പറഞ്ഞയക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Related Articles

Back to top button