‘കാറില്‍ സൂക്ഷിച്ചത് പെട്രോളല്ല’… പകരം…
കണ്ണൂരിൽ കാർ കത്തി യുവതിയും ഭർത്താവും വെന്തുമാരിക്കാനിടയായ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കത്തിയ കാറിൽ സൂക്ഷിച്ചിരുന്നത് വെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛൻ വിശ്വനാഥൻ. പെട്രോൾ വാഹനത്തിൽ സൂക്ഷിക്കേണ്ട കാര്യമില്ല. കാറിന്റെ പിറകുവശത്തെ ക്യാമറ മാത്രമാണ് അധികമായി ഘടിപ്പിച്ചത്. സ്റ്റിയറിങ്ങിന്റെ ഭാഗത്തു നിന്നുണ്ടായ പുക നിമിഷം നേരം കൊണ്ട് കത്തി പടരുകയായിരുന്നു. കാറിൽ നിന്ന് എടുത്തു ചാടിയതു കൊണ്ടാണ് പിറകിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷിക്കാനായത്. റീഷ ഇരുന്ന ഭാഗത്തെ ചില്ലു തകർത്തെങ്കിലും രണ്ടു പേരെയും രക്ഷിക്കാനിയില്ലെന്നും വിശ്വനാഥൻ പറഞ്ഞു.