കായംകുളത്ത് എം.ഡി.എം.എയുമായി മോട്ടി പിടിയിൽ…ഒപ്പം 10 പേരും….
കായംകുളം : കായംകുളത്ത് മയക്കുമരുന്നുമായി 11 പേർ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മോട്ടി എന്ന് വിളിക്കുന്ന അമൽ ഫാറൂഖും മറ്റ് 10 പേരുമാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 16 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. മുംബൈ, ഗോവഎന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.