കാമുകനെ ഫോൺ ചെയ്തു.. എടുത്തത് ഒരു സ്ത്രീ… പിന്നീട്….
കാമുകനെ ഫോൺ ചെയ്തപ്പോൾ ഫോൺ എടുത്തത് മറ്റൊരു സ്ത്രീ. സംശയം തോന്നിയ യുവതി യുവാവിന്റെ വീട്ടിൽ എത്തി വീട് തീ ഇട്ടു. കാമുകന്‍റെ വീടിനു തീയിട്ടതുമായി ബന്ധപ്പെട്ട കേസില്‍ ടെക്സസുകാരിയായ യുവതി അറസ്റ്റില്‍. 23കാരിയായ സെനൈദ മേരി സോട്ടോയാണ് പിടിയിലായത്. സുഹൃത്തിനെ വിളിച്ചപ്പോള്‍ ഒരു സ്ത്രീ ഫോണെടുത്തതാണ് മേരിയെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കാമുകന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവതി അവിടെയുള്ള സാധനങ്ങള്‍ കവര്‍ന്നെടുത്ത ശേഷം വീടിനു തീയിടുകയായിരുന്നുവെന്ന് ബെക്സാർ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. വാസസ്ഥലത്ത് മോഷണം നടത്തിയതിനും തീ കൊളുത്തിയതിനും എംഎസ് സോട്ടോയെ അറസ്റ്റ് ചെയ്തതായി പൊലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വാർത്താക്കുറിപ്പിൽ അറിയിച്ചു. ആദ്യം സ്വീകരണ മുറിയിലെ കട്ടിലിനാണ് തീ കൊളുത്തിയത്. പെട്ടെന്നുതന്നെ വീട് മുഴുവൻ കത്തിനശിച്ചു.
വീടിനു തീ പിടിക്കുമ്പോള്‍ മേരി അത് ഫോണില്‍ പകര്‍ത്തുകയും ചെയ്തു. 50,000 ഡോളറിലധികം നാശനഷ്ടമാണ് ഉണ്ടായത്. അന്വേഷണത്തെ തുടര്‍ന്ന് ഫയർ മാർഷലിന്‍റെ ഓഫീസ് ബി.സി.എസ്.ഒയെ സഹായിക്കുകയും സെനൈദ സോട്ടോയുടെ അറസ്റ്റിന് ബി.സി.എസ്.ഒ രണ്ട് വാറണ്ടുകൾ പുറപ്പെടുവിക്കുകയും ചെയ്തു.