കാമുകനെ ഇടക്കിടെ കാണാൻ കാമുകി ചെയ്തത്…..
കാമുകി കോടീശ്വരിയാണ്. കാമുകനോ ടയർകടയിൽ പഞ്ചറൊട്ടിക്കുന്ന ജോലിയും. കോടീശ്വരിയായ യുവതിയും തെരുവില്‍ പണിയെടുക്കുന്നയാളും തമ്മില്‍ പ്രണയത്തിലാകുന്നു. തന്റെ കാറിന്റെ ടയര്‍ പഞ്ചറായപ്പോള്‍ സഹായിച്ച ജിസെന്‍ എന്ന ടെക്‌നീഷ്യനെയാണ് ആയിഷ പ്രണയിച്ചത്. തന്റെ കാറിന്റെ ടയര്‍ പഞ്ചറായപ്പോള്‍ സഹായിച്ച ജിസെന്‍ എന്ന ടെക്‌നീഷ്യനെയാണ് ആയിഷ പ്രണയിച്ചത്.എന്നാൽ രസകരമായ ഒരു സംഭവം കൂടി ഉണ്ട് ഇവരുടെ പ്രണയത്തിന് പിന്നിൽ. ഒരു യാത്രയ്ക്കിടെ തന്റെ കാറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നാണ് ആയിഷ, ജിസനെ ആദ്യമായി കാണുന്നത്. മറ്റ് ടയര്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് ശരിയാക്കാന്‍ കഴിയാതിരുന്ന ടയറിന്റെ പഞ്ചര്‍ ജിസന്റെ കടയില്‍ ശരിയാക്കി. ടയര്‍ ശരിയാക്കുന്നതിനിടയില്‍ ജിസന്‍ തനിക്ക് നല്‍കിയ കരുതലും ശ്രദ്ധയുമാണ് ആയിഷയെ കൂടുതല്‍ ആകര്‍ഷിച്ചത്. തന്റെ തൊഴിലാളികളോട് എളുപ്പം പഞ്ചര്‍ മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ട ജിസന്‍ ആയിഷയ്ക്കായി ചായ വരുത്തി നല്‍കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം ജിസനെ വീണ്ടും വീണ്ടും കാണണമെന്ന ആഗ്രഹം ആയിഷയ്ക്ക് തോന്നി. അപ്പോഴൊക്കെ യുവതി കാറിന്റെ ടയര്‍ കുത്തി സ്വയം പഞ്ചറാക്കി അതിനുളള അവസരം ഉണ്ടാക്കി. ഇരുവരും ഇടയ്ക്കിടയ്ക്ക് കാണാന്‍ തുടങ്ങിതോടെ പ്രണയം മൊട്ടിട്ടു. ഇവരുടെ പ്രണയം പൂത്തുലയാൻ എത്ര പ്രാവശ്യം ടയർ പഞ്ചറാക്കി കാണുമെന്നാണ് അറിയേണ്ടത്. ഇതില്‍ നിന്നുമാണ് ആയിഷ എത്രത്തോളം ജിസനെ സ്‌നേഹിക്കുന്നു എന്ന് മനസിലാക്കാനാവുന്നത്. പാകിസ്ഥാനിയായ ആയിഷയും ജിസനും തമ്മിലുളള വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞു.