കാഫിർ സ്‌ക്രീൻഷോട്ട് വിവാദം…റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം…

കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഡിവൈഎഫ്ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്‌ടറാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് തോടന്നൂർ എഇഒയെ ചുമതലപ്പെടുത്തി. യൂത്ത്കോൺഗ്രസ് നേതാവ് ദുൽഖിഫിൽ നൽകിയ പരാതിയിലാണ് നടപടി. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണൻ. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത്.

Related Articles

Back to top button