കാപ്പ നിയമപ്രകാരം അറസ്റ്റിൽ…

മലയിൻകീഴ് :- കരമന മേലാറന്നൂർ പ്രേം റസിഡൻസ് അപ്പാർട്ട്മെൻറ്റിൽ വച്ച് 2021 ഏപ്രിൽ മാസം നടന്ന വൈശാഖ് കൊലക്കേസിലെ പ്രതിയും മറ്റ് നിരവധി ക്രിമിനൽ കേസ്സിലും ലഹരിക്കടത്തുകേസിലും പ്രതിയായ തിരുവനന്തപുരം ജില്ലയിൽ മലയിൻകീഴ് വില്ലേജിൽ മേപ്പുക്കട കോളച്ചിറ മേലേപുത്തൻ വീട്ടിൽ സജു മകൻ 26 വയസ്സുള്ള ചുണ്ണാമ്പ് സജീവ് എന്നുവിളിക്കുന്ന സജീവ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസ്സുകളിൽ പ്രതിയാണ് സജീവ്.

മലയിൻകീഴ് മണിയറവിള ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഒരു മോട്ടോർ സൈക്കിൾ മോഷണം ചെയ്തെടുത്തതിന് ജയിൽ വാസം അനുഷ്‌ടിച്ച് പുറത്തിറങ്ങി വീണ്ടും പൊതുജനോപദ്രവം തുടർന്ന് വരവെ പ്രതിയെ പൊലീസ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ബഹു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചുവരുന്നു.

Related Articles

Back to top button