കാട്ടാന ആക്രമണത്തില്‍ പരിക്ക്..മാവോയിസ്റ്റ് കീഴടങ്ങി…
കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ് കീഴടങ്ങി .കര്‍ണാടകയിലെ ചിക്മാംഗ്ലൂര്‍ സ്വദേശി സുരേഷാണ് കീഴടങ്ങിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് പറഞ്ഞു.23 വർഷം മാവോയിസ്റ്റായി പ്രവർത്തിച്ചിട്ടും ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു .
മാവോയിസ്റ്റ് സംഘത്തിൽ നിരവധി മലയാളികൾ ഉണ്ട്. സ്ത്രീകളും സംഘത്തിലുണ്ട്. കാട്ടിൽ വെച്ച് ആന കുത്തിയതോടെയാണ് തനിക്ക് പരിക്കേറ്റതെന്നും നേരത്തെ കീഴടങ്ങാൻ ആലോചിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു. കേരളസര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ നയപ്രകാരമാണ് കീഴടങ്ങല്‍ .പുനരധിവാസ നയം അനുസരിച്ച് കീഴടങ്ങുന്ന മാവോയിസ്റ്റിന് വീട്, ജീവിതമാര്‍ഗം തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കും