കസ്റ്റംസ് ഓഫീസർ എന്ന് തെറ്റിധരിപ്പിച്ചു..അഭിഭാഷകയെ നഗ്നയാക്കി 10 ലക്ഷം തട്ടിയെടുത്തു…
കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ നഗ്നയാക്കി പണം തട്ടിയെടുത്തതായി പരാതി .മുംബൈയിലെ കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് സംഘം അഭിഭാഷകയെ വിളിച്ചത് . തൻ്റെ പേരിൽ സിംഗപ്പൂരിൽ നിന്ന് അയച്ച മയക്കുമരുന്ന് പാക്കേജ് ഉണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാർ വീഡിയോ കോളിൽ ‘നാർക്കോട്ടിക്’ ടെസ്റ്റിന് വിധേയയാകാന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് യുവതിയെ നഗ്നയാക്കി വിഡിയോ പകർത്തിയ തട്ടിപ്പ് സംഘം,10 ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റിയില്ലെങ്കിൽ ഓൺലൈനിൽ വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. പരിഭ്രാന്തയായ യുവതി പറഞ്ഞ തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റി. ഏപ്രിൽ 5നായിരുന്നു സംഭവം. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.