കരിമണൽ കമ്പനിയെ തുരത്താൻ;സമര പ്രഖ്യാപന കൺവൻഷൻ16 ന് തോട്ടപ്പള്ളിയിൽ.

ആലപ്പുഴ തോട്ടപ്പള്ളിയെ സ്ഥിരമായ ഖനന മേഖലയാക്കി തീരത്തു ദുരന്തം വിതയ്ക്കാൻ എത്തിയിരിക്കുന്ന കരിമണൽ കമ്പനിയെ എന്നെന്നേക്കുമായി തീരത്തു നിന്നു തുരത്താൻ ആയിരങ്ങളെ പങ്കെടുപ്പിച്ചു സമരപ്രഖ്യാപന കൺവൻഷൻ നടത്താൻ സമര സമതി തീരുമാനിച്ചു. യോഗത്തിൽ അഖില കേരള ധീവര സഭ ജനറൽ സെക്രട്ടറി വി. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു.

കെ.പി സി.സി. രാഷട്രീയ കാര്യ സമിതി അംഗം എം.ലിജു, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റുമാരായ ടി.എ. ഹാമിദ് ,ഷംസുദ്ദീൻ കായിപ്പുറം, ഡി. സി. സി. ജനറൽ സെക്രട്ടറി വി.ഷുക്കൂർ,ബിജു ജയദേവ് , സജിമോൻ, സീനോ വിജയരാജ്, പി.കെ. മോഹനൻ, എം.എച്ച്-വിജയൻ, എം.വി.രഘു,അനിൽ ബികളത്തിൽ, അഖിലാനന്ദൻ, അഹമ്മദ് അമ്പലപ്പുഴ, രാജേശ്വരി കൃഷ്ണൻ, പ്രസന്ന കുഞ്ഞുമോൻ, പി.പി. നിജി, വിപിൻ വിശ്വംഭരൻ, പ്രവീൺ ആദിത്യൻ , നെ ജീബ്, ഭദ്രൻ, അർജുനൻ, നാസ്സർ ആറാട്ടുപുഴ, ബ്രഹ്മദാസ്എന്നിവർ പങ്കെടുത്തു

Related Articles

Back to top button