കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം..റോഡിലേക്ക് വീണ യുവാവിന്റെ ദേഹത്തൂടെ ഫയര്‍ ഫോഴ്സ് വാഹനം കയറി ഇറങ്ങി….
കണ്ണൂര്‍ മട്ടന്നൂർ കൊതേരിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മട്ടന്നൂര്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ അനുരാഗിൻ്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ഫയർ ഫോഴ്സ് വാഹനം കയറി.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.