കഠിനമായ വയറുവേദന..പരിശോധിച്ചപ്പോൾ ഞെട്ടി…യുവതിയുടെ….

കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് നടത്തിയ പരിശോധനയിൽ യുവതിയുടെ രണ്ടു വൃക്കയും നീക്കം ചെയ്തതായി കണ്ടെത്തി. ഗർഭാശയ രോഗ ചികിൽസയ്‌ക്കെത്തിയ യുവതിയെ കബളിപ്പിച്ച് ഡോക്ടർ രണ്ട് വൃക്കകളും നീക്കം ചെയ്യുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പട്നയിലെ മുസഫർപുരിയിൽ നടന്ന സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതാ ദേവി (38)യാണ് തട്ടിപ്പിനിരയായത്. മുസഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുകയാണ് യുവതി. വൃക്ക തട്ടിപ്പ് പുറത്തായതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ആർകെ സിങ് ഒളിവിൽ പോയി. സംഭവത്തിൽ പ്രതിയായ ഡോക്ടറെ ഉടൻ പിടികൂടണമെന്നും ഡോക്ടറുടെ വൃക്കകൾ തനിക്കു നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.

Related Articles

Back to top button