ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപെടുവാൻ തോന്നിയാൽ നേരിട്ട് ചോദിക്കും… പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്… ഒരു അമാന്യന്റെ വെളിപ്പെടുത്തൽ…

കൊച്ചി: ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപെടുവാൻ തോന്നിയാൽ അത് നേരിട്ട് ചോദിക്കുമെന്ന് നടൻ വിനായകൻ. അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും വിനായകൻ പറയുന്നു. ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീ ടൂ എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ലെന്ന് നടൻ പറയുന്നു.

എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല, വിനായകൻ പറഞ്ഞു.

പങ്കുവെയ്ക്കുന്ന വിവാദ ഫേസ് ബുക്ക് പോസ്റ്റുകളേക്കുറിച്ചും വിനായകൻ വിശദീകരിച്ചു. ഞാൻ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും ചില ആളുകൾ വിട്ടുകളയുന്ന കാര്യങ്ങളാണ്. ലക്ഷകണക്കിന് ആളുകൾ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തന് കൊള്ളാൻ വേണ്ടിയാണ് ഞാൻ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാൽ ഞാൻ ആ പോസ്റ്റ് കളയും. വിമർശനം ആണ് ഞാൻ ഇടുന്നത്. അത് അവർ ഏറ്റെടുത്താൽ അത് ഞാൻ മാറ്റും. സംവിധായകൻ രഞ്ജിത്തിനെതിരായ പോസ്റ്റും ഇത്തരത്തിലുള്ളതാണ് വിനായകൻ പറഞ്ഞു.

മാന്യന്മാരെന്ന് നടിക്കുന്നവരെ എന്നും വിമർശിക്കും. അതിന്റെ പേരിൽ സിനിമാ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല. ഈ ലോകത്ത് മാന്യൻ എന്ന് പറയുന്ന അമാന്യനെ ഞാൻ ചീത്ത പറയും. മാന്യൻ എന്നു പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകൾ വ്യക്തമാക്കുന്നത്. എന്റെ പേർസണൽ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേർട്ട്. ഞാൻ അതിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേർട്ട്. ഞാൻ ഭയങ്കരനാണ് വിനായകൻ കൂട്ടിച്ചേർത്തു.
സൂപ്പർ താരങ്ങളുടെ ഫാൻസുകൾ വിചാരിച്ചാൽ സിനിമ വിജയിപ്പിയ്ക്കാനോ തോൽപ്പിയ്ക്കാനോ കഴിയില്ല എന്നും ഫാൻസ് എന്ന പൊട്ടന്മാർ വിചാരിച്ചാൽ ഒന്നും സംഭവിക്കില്ല എന്നും വിനായകൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button