ഒരു മാസത്തേക്ക് 19 രൂപ മാത്രം!!!!ബി.എസ്.എൻ.എൽ പുതിയ നിരക്ക് അവതരിപ്പിക്കുന്നു!!!!

ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ. 19 രൂപയാണ് പ്ലാനിന് വേണ്ടി ഉപഭോക്താവ് ഒരു മാസം മുടക്കേണ്ടത്.

വോയ്‌സ് റെയ്റ്റ് കട്ടർ എന്നതാണ് പ്ലാനിന്റെ പേര്. മുപ്പത് ദിവസത്തേക്ക് ഫോൺ നമ്പർ കട്ടാവാതെ സൂക്ഷിക്കാൻ ഉപഭോക്താവിന് 19 രൂപയ്ക്ക് റീചാർജ് ചെയ്താൽ മതി. ഇത്തരത്തിൽ ഒരു വർഷത്തേക്ക് 228 രൂപയാണ് നൽകേണ്ടത്.
എന്നാൽ ഈ തുകയ്ക്ക് 3ജി സേവനം മാത്രമേ ലഭിക്കുകയുള്ളു. എന്നാൽ ഉടൻ തന്നെ 4ജിയും ഈ തുകയ്ക്ക് അവതരിപ്പിക്കുമെന്ന് ബി.എസ്.എൻ.എൽ പറയുന്നു. മറ്റ് ടെലികോം സേവനദാതാക്കൾ സമാന സേവനത്തിനായി 50 രൂപ ഈടാക്കുന്നിടത്താണ് ബി.എസ്.എൻ.എൽ 19 രൂപ മാത്രം ഉപഭോക്താക്കളിൽ നിന്ന് ചാർജ് ചെയ്യുന്നത്.

Related Articles

Back to top button