ഒരു കുടുംബത്തില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണം കൂട്ടിയാല്‍ 3 ലക്ഷം രൂപ
ദിനംപ്രതിയെന്നോണം ജനനനിരക്ക് കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനിടെ കൂടുതൽ പ്രോത്സാഹനനടപടികളുമായി ഭരണകൂടം. പ്രസവ ഗ്രാന്‍റ് തുക കൂട്ടിയാണ് അമ്മമാർക്ക് ഭരണകൂടത്തിന്റെ പ്രോത്സാഹനം. രാജ്യത്തിന്റെ വളർച്ചയ്ക്കു ഭീഷണിയാകുന്ന പ്രവണതയ്ക്ക് പരിഹാരം കണ്ടെത്താനാണ് ആരോഗ്യ, തൊഴിൽ മന്ത്രാലയത്തിന്റെ നടപടി. ഗ്രാന്‍റ് തുക 80,000 യെൻ കൂടി കൂട്ടാനാണ് ജപ്പാൻ ഭരണകൂടത്തിന്റെ തീരുമാനം.
ജപ്പാനിൽ ഒരു കുട്ടി ജനിച്ചാൽ നിലവിൽ അമ്മയ്ക്ക് 4,20,000 യെൻ(ഏകദേശം 2,52,338 രൂപ) ലഭിക്കും. ചൈൽഡ് ബർത്ത് ആൻഡ് ചൈൽഡ് കെയർ ലംപ് സം ഗ്രാന്‍റ് എന്ന പേരിലുള്ള പദ്ധതി അഞ്ചുലക്ഷം യെന്നിലേക്ക് ഉയർത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഏകദേശം മൂന്നു ലക്ഷം ഇന്ത്യൻ രൂപ വരുമിത്. ഗ്രാന്‍റ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ടെന്നും അടുത്ത സാമ്പത്തിക വർഷം മുതൽ പുതിയ ഗ്രാന്റ് പ്രാബല്യത്തിൽ വരുമെന്നും ആരോഗ്യ മന്ത്രി കാറ്റ്‌സനോബു കാറ്റോ അറിയിച്ചു.