ഐസ്ക്രീമിൽ നിന്ന് കിട്ടിയത്….

ക്ഷേത്ര ദർശനത്തിനായി എത്തിയവർ സമീപത്തെ കടയിൽ നിന്നും കുട്ടികൾക്ക് ഐസ്ക്രീം വാങ്ങി നൽകി. ഐസ്ക്രീം കഴിക്കുന്നതിനിടെ കോണിനുള്ളിൽ നിന്നും ഒരു ചെറിയ തവളയെ ലഭിച്ചു. പിന്നാലെ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. മധുരയിലെ തിരുപ്പരൻകുന്ദ്രത്താണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ കടയുടമ എസ് ദുരൈരാജനെതിരെ പൊലീസ് കേസെടുത്തു. ടിവിഎസ് നഗറിൽ താമസിക്കുന്ന അൻബുസെൽവം ജാനകിശ്രീ ദമ്പതികളുടെ കുട്ടികളെയും സഹോദര പുത്രിയെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച തിരുപ്പരൻകുന്ദ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇവർ ദർശനത്തിനായി എത്തി.

ക്ഷേത്രത്തിൽ നിന്നിറങ്ങവേ അൻബുസെൽവം തന്റെ പെൺമക്കളായ മിത്രശ്രീ(9), രക്ഷണശ്രീ(7), മരുമകൾ ധരണിശ്രീ(3) എന്നിവർക്ക് സമീപത്തെ കടയിൽ നിന്ന് ഐസ്ക്രീം വാങ്ങി നൽകി. ഇവരെ തിരുപ്പരൻകുന്ദ്രത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button