ഏഴുജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി
സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി സര്‍ക്കാര്‍. അസം മേഘാലയ അതിർത്തിയിലെ മുക്രോയിൽ വെടിവെയ്പ്പ്. ആറു പേർ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് മേഘാലയ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയത്. അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് തടഞ്ഞപ്പോഴാണ് സംഘർഷം ഉണ്ടായതെന്നാണ് മേഖലയിൽ നിന്നുള്ള വിവരം. മുറിച്ച മരവുമായി ഒരു ട്രക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അസം വനം വകുപ്പാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.