എ.സി പൊട്ടിത്തെറിച്ച് ഒരുകുടംബത്തിലെ നാലുപേര്‍ മരിച്ചു
എ.സി പൊട്ടിത്തെറിച്ച് ദമ്പതികളും കുട്ടികളുമടങ്ങുന്ന നാലംഗ കുടംബം മരിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. എ.സി വെന്റിലേറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തിപിടിത്തത്തില്‍ വീടുമുഴവന്‍ കത്തിനശിച്ചു.
കര്‍ണാടകയിലെ വിജയനഗരജില്ലയിലാണ് സംഭവം. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകന്‍ അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബം ആത്മഹത്യ ചെയ്തതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവര്‍ ഏന്തെങ്കിലും ബാധ്യതകളോ, സമ്മര്‍ദ്ദങ്ങളോ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.