എ ടി എമ്മില്‍ കാര്‍ഡ് ഇട്ട് കാശിന് കാത്തിരുന്നു.. വന്നത് കാശല്ല… പകരം….

പണം എടുക്കുന്നതിനു വേണ്ടിയാണു നമ്മൾ എല്ലാരും കുടുതലും എ ടി എം ഉപയോഗിക്കുന്നത്. എടിഎം കാർഡ് ഉപയോഗിച്ചാണ് പണം എടുക്കുന്നതും. എന്നാൽ ഇപ്പൊ എടിഎം കാർഡ് ഉപയോഗിച്ച് പണം എടുത്തപ്പോൾ വന്നത് പണം അല്ല പകരം പാമ്പ്. എടിഎം മെഷിനുള്ളില്‍ നിന്നാണ് ഈ പാമ്പിനെ പിടികൂടിയത്. പണം എടുക്കാനായി കൗണ്ടറിനുള്ളില്‍ പ്രവേശിച്ച മൂന്ന് യുവാക്കളാണ് പാമ്പിനെ ആദ്യം കണ്ടത്. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

മഹാരാഷ്ട്രയിലെ ബുല്‍ധാനയിലെ എടിഎം മെഷീനില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ബുല്‍ധാനയിലെ മൊട്ടാലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീനില്‍ ആണ് പാമ്പിനെ കണ്ടെത്തിയത്. പണം പിന്‍വലിക്കുന്നതിനായി എടിഎമ്മില്‍ എത്തിയ മൂന്ന് യുവാക്കളാണ് പാമ്പിനെ ആദ്യം കണ്ടത്. എടിഎം കൗണ്ടറില്‍ കയറി ഇവര്‍ പണം പിന്‍വലിക്കാന്‍ കാര്‍ഡ് മെഷീനുള്ളില്‍ ഇട്ടതും പാമ്പ് ചീറ്റുന്ന ശബ്ദം കേള്‍ക്കുകയായിരുന്നു.

അപ്പോഴാണ് മെഷീന്റെ ഉള്ളില്‍ നിന്നും തല പുറത്തേക്കിട്ട നിലയില്‍ പാമ്പിനെ കണ്ടെത്തിയത്. ഇവര്‍ ബഹളം വച്ചതോടെ കൂടുതല്‍ ആളുകള്‍ കൂടുകയും ബാങ്ക് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പാമ്പുപിടുത്തക്കാരനെ വിളിക്കുകയും അയാളുടെ സഹായത്തോടെ പാമ്പിനെ പിടികൂടുകയുമായിരുന്നു.

Related Articles

Back to top button