എസ്.ഡി.പി.ഐക്കാർക്ക് പൊലീസ് സംരക്ഷണമെന്ന് സന്ദീപ് വാചസ്പതി

മാവേലിക്കര- ഭരണിക്കാവ് പള്ളിക്കലിൽ പട്ടികജാതി കുടുംബത്തെ മാരകമായി പരുക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ച എസ്.ഡി.പി.ഐ തീവ്രവാദികൾക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്ന് ബി.ജെ.പി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി പറഞ്ഞു. പട്ടികജാതി കുടുംബത്തിൻ്റെ വീട്ട് മുറ്റത്തേക്ക് മലിന ജലം ഒഴുക്കി വിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കം പെട്ടെന്ന് സംഘടിത ആക്രമമായി മാറിയത് മുൻകൂട്ടി ആസൂത്രണം ചെയ്തതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയായിരുന്നു. പിന്നീട് ദുർബല വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. പട്ടിക ജാതി പീഡന നിരോധന നിയമം അനുസരിച്ചുള്ള വകുപ്പുകൾ ചുമത്താൻ പൊലീസ് തയ്യാറാകാത്തത് തീവ്രവാദികളെ സംരക്ഷിക്കാനുള്ള സി.പി.എം നിലപാട് അനുസരിച്ചാണെന്നും വചസ്പതി ആരോപിച്ചു. കർശന വകുപ്പുകൾ പ്രകാരം കേസ് എടുക്കാനും പ്രതികളെ പിടികൂടാനും പൊലീസ് തയ്യാറായില്ലെങ്കിൽ ബി.ജെ.പി ശക്തമായ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Back to top button