എസ്‌.ഐയെ ചെയ്സ് ചെയ്ത് നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു…. വനിതാ പൊലീസിന്റെ വീട്ടില്‍ നിന്ന്…..

എസ്‌.ഐയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം എസ്‌.ഐ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പത്തനംതിട്ട പുളിക്കീഴ് എസ്‌.ഐ സാജന്‍ പീറ്ററെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. പുളിക്കീഴ് സ്റ്റേഷനില്‍ നിന്ന് ട്രാന്‍സ്ഫറായി പോകുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു എസ്‌.ഐ സാജന്‍ പീറ്റര്‍. കാര്‍ സ്വയം ഓടിച്ച് മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന സാജന്‍ നന്നായി മദ്യപിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.റോഡരികിലിരുന്ന സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചിട്ടും വാഹനം നിര്‍ത്താതെ പോയ സാജനെ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് പിന്തുടര്‍ന്നാണ് പിടികൂടിയത്. സാജന്റെ സുഹൃത്തായ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്നാണ് എസ്‌.ഐയെ നാട്ടുകാര്‍ പിടികൂടിയത്. മദ്യപിച്ച് വാഹനം ഓടിച്ച എസ്‌.ഐയെ പുളിക്കീഴ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചെങ്കിലും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപണമുയര്‍ത്തുന്നുണ്ട്. എസ് ഐ മദ്യലഹരിയിലായിരുന്നെന്ന് തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related Articles

Back to top button