എന്നെ സംശയമുണ്ടോ സാറേ… പോലീസിനെയും വട്ടം ചുറ്റിച്ച് ഗ്രീഷ്മ….
തിരുവനന്തപുരം: ഷാരോണിന്റെ മരണശേഷം തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ആദ്യം മൊഴിയെടുക്കാൻ എത്തിയ പാറശ്ശാല എസ്ഐയുടെ നേതൃത്വത്തിൽ എത്തിയ പോലീസിന് മുന്നിൽ കരഞ്ഞും വിറച്ചും ബോധരഹിതയായും വീണ ഗ്രീഷ്മ അടുത്ത ദിവസം തന്നെ സമനില വീണ്ടെടുത്തു. തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി എസ്ഐയെ ഫോണിൽ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളിലും സംശയങ്ങളിലും അതീവ ദുഃഖിതയാണെന്നും. പോലീസും തന്നെ സംശയിക്കുന്നു എങ്കിൽ ആത്മഹത്യാ ചെയ്യും എന്നും പറഞ്ഞു. അവസാനം വിളിച്ചത് അമ്മയ്ക്ക് സംസാരിക്കണം എന്ന് പറഞ്ഞാണ്. ഈ ദിവസങ്ങളിൽ ഗ്രീഷ്മയും വീട്ടുകാരും പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള അന്വേഷണത്തിൽ ആയിരുന്നു പാറശാല പോലീസ്. അച്ഛൻ, അമ്മ, അമ്മാവൻ നിർമ്മൽ, അമ്മയുടെ സഹോദരിയുടെ മകൾ പ്രശാന്തിനെ എന്നിവരുടെ മൊഴിയെടുത്തിരുന്നു, പ്രശാന്തിനെയാണ് ആയുർവേദ മരുന്ന് വാങ്ങി നൽകിയതെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ആദ്യം പറഞ്ഞത് കോകിലാരിഷ്ടം ആണ് കഴിച്ചതെന്നാണ് ആ കുപ്പി ചോദിച്ചപ്പോൾ ആക്രിക്കാരന് കൊടുത്തു എന്നായിരുന്നു മറുപടി. പിന്നീട് പറഞ്ഞത് കദളികൽപം എന്ന മരുന്ന് എന്നാണ്. വാങ്ങിയത് പാറശാലയിലെ കടയിൽ നിന്നാണെന്നും പോലീസിന് പ്രശാന്തിന് മൊഴി നൽകി. ഒഴിഞ്ഞ മരുന്നു കുപ്പി അമ്മാവൻ നിർമ്മൽ ജോലിസ്ഥലത്ത് കറി കൊണ്ടുപോയെന്ന് വിശദീകരിച്ചു. നിർമ്മൽ വരുന്നത് വരെ കാത്തുനിന്ന പോലീസ് കുപ്പി ശേഖരിച്ച് പ്രശാന്തിനി പറഞ്ഞ കടയിൽ എത്തി തെളിവെടുത്തു. കദളി കൽപം വരുന്ന കുപ്പി ഇതല്ലെന്നും തന്റെ മെഡിക്കൽ സ്റ്റോറിൽ ഈ രസായനം വിൽക്കാറില്ലെന്നും കടൽക്കാരൻ ഉറപ്പിച്ചു പറഞ്ഞു.
അതോടെ പ്രശാന്തിനി മൊഴി മാറ്റി. കന്നുംമാമൂട്ടിലെ കട എന്നായി. അവിടെയും ഇല്ലെന്നറിഞ്ഞപ്പോൾ പുത്തൻകടയിലെ മെഡിക്കൽ സ്റ്റോർ എന്നായി. കദളിയെ കൽപ്പത്തിന്റെ കുപ്പി കണ്ട് ബോധ്യപ്പെട്ട പോലീസിന് ഗ്രീഷ്മയുടെ വീട്ടിൽ നിന്നും കിട്ടിയതല്ല ഷാരോണിന് നൽകിയ കഷായത്തിന്റെ കുപ്പി എന്ന് മനസ്സിലായി. പിന്നീട് ഗ്രീഷ്മയാണ് ഇങ്ങനെയൊക്കെ പറയണമെന്ന് പറഞ്ഞു പഠിപ്പിച്ചതെന്ന് പ്രശാന്തിന് പോലീസിന് മൊഴി നൽകി.