എടിഎം പിൻ ഈ നാലക്ക നമ്പറുകളാണെങ്കിൽ സൂക്ഷിക്കുക…. എത്രയും വേഗം പിൻ നമ്പർ മാറ്റിയില്ലെങ്കിൽ പണം നഷ്ടമാകും…….

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരും തങ്ങളുടെ കാർഡുകൾ ഒരു നാലക്ക നമ്പർ വെച്ച് സുരക്ഷിതമാക്കിയിട്ടുണ്ടാകും. ഈ പിൻ തിരഞ്ഞെടുക്കുന്നതിന് മുൻപ് ആലോചിട്ടുണ്ടോ നിങ്ങളുടെ പണം എത്രത്തോളം സുരക്ഷിതമാണെന്ന്. ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന നമ്പറുകളാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ തീർച്ചയായും തട്ടിപ്പുകാർക്ക് അത് കണ്ടുപിടിക്കാനുള്ള സാധ്യത വർധിപ്പിക്കും. പെട്ടന്ന് ഓർക്കാനും എളുപ്പമുള്ളതുമായ നമ്പറുകൾ ആയിരിക്കും പലരും പിൻ ആയി തെരഞ്ഞെടുക്കുക. ഇത് തീർത്തും അപകടമാണ്. കാരണം കാർഡുകൾ നഷ്ടപ്പെടുന്നത്പോലുള്ള സന്ദർഭം ഉണ്ടാകുമ്പോൾ എളുപ്പം നിങ്ങളുടെ പിൻ കണ്ടുപിടിക്കാൻ മറ്റുള്ളവർക്ക് കഴിയും.

3.4 ദശലക്ഷം ഡാറ്റാകള്‍ വിലയിരുത്തി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പത്ത് പിൻ നമ്പറുകൾ ഇതാണ്

  1. 1234
  2. 1111
  3. 0000
  4. 1212
  5. 7777
  6. 1004
  7. 2000
  8. 4444
  9. 2222
  10. 6969

ഇങ്ങനെ എളുപ്പമുള്ള നമ്പറുകൾ നൽകുന്നതിലുള്ള ഏറ്റവും വലിയ അപകടസാധ്യതകളിൽ ഒന്ന് ഹാക്കർമാർക്ക് അവ എളുപ്പത്തിൽ ഊഹിക്കാൻ കഴിയും എന്നതാണ്. 61 തവണ ശ്രമിക്കുമ്പോൾ, ഒരു ഹാക്കർക്ക് എല്ലാ പാസ്‌കോഡുകളുടെയും മൂന്നിലൊന്ന് തകർക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു,
ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പിൻ നമ്പർ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അത് മാറ്റുന്നത് ഗുണം ചെയ്യും .

Related Articles

Back to top button