ഉല്ലാസ് പന്തളത്തിന്റെ ഭാര്യ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പന്തളം : പ്രശസ്ത താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിവരമറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് താരത്തിന്റെ വീട്ടിലെ മുകളിലത്തെ നിലയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. അന്വേഷിക്കാനെത്തിയ പൊലീസാണ് യുവതി തൂങ്ങി നില്‍ക്കുന്നത് കണ്ടെത്തിയത്. ഉല്ലാസ് ഈ സമയം വീട്ടിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഉല്ലാസും ഭാര്യ ആശയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഉല്ലാസ്. കോൺഗ്രസിലും സജീവ സാന്നിധ്യമായിരുന്നു ഇയാൾ. ഉല്ലാസിന്റെ താളം തെറ്റിയ ജീവിതമാണ് ആശയെ അലട്ടിയിരുന്നത്. ഇതിനെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. ജീവിതത്തിന്റെ പോക്ക് ശരിയല്ലെന്ന് പറഞ്ഞ് ആശ ഉല്ലാസിനെ ചോദ്യം ചെയ്തിരുന്നുവെന്നും, തുടർന്ന് വീട്ടിൽ സ്ഥിരം വഴക്കായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം അടൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഇന്ദുജിത്, സൂര്യജിത്.