ഉപദേശത്തിന് നന്ദി…അച്ഛനുള്ള മകന്റെ സമ്മാനം….
മര്യാദയ്ക്ക് പെരുമാറണമെന്നും അയല്‍വാസികളെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മകനോട് പറഞ്ഞതിനു മകന്റെ സമ്മാനമായി പിതാവിനെ മർദിച്ചു. മകന്‍ പിതാവിനെ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തതായി പറയുന്നു.പിതാവിനെ മര്‍ദ്ദിച്ച കേസില്‍ യുവാവിന് ആറുമാസം തടവുശിക്ഷ. പിതാവിന്റെ പരാതിയിലാണ് നടപടി. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ഹീനമായ പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രായമോ എവിടെ വെച്ചാണ് പിതാവിനെ മര്‍ദ്ദിച്ചതെന്നോ വ്യക്തമല്ല. കുവൈത്തിലെ മിസ്‌ഡെമീനര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.