ഈ നാണയങ്ങള്‍ നിങ്ങളുടെ കയ്യിൽ ഉണ്ടോ? ഇവ പ്രചാരത്തില്‍നിന്ന് പിന്‍വലിക്കുന്നു….

ചെമ്പും നിക്കലും ചേർത്ത് നിർമിച്ച നാണയങ്ങളുടെ വിതരണം നിർത്താൻ റിസർവ് ബാങ്ക് നിർദേശം നൽകിയതായി റിപ്പോർട്ട്. ബാങ്കിലെത്തിയാൽ ഈ നാണയങ്ങൾ പുറത്തേയ്ക്ക് വിടാതെ ആർ.ബി.ഐയ്ക്ക് കൈമാറുകയാണ് ഇനി ചെയ്യുക.

1990കളിലും 2000ത്തിന്റെ തുടക്കത്തിലും ഉപയോഗിച്ചിരുന്ന നാണയങ്ങൾ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായണ് തീരുമാനം. അതേസമയം, നാണയങ്ങളുടെ ഇടപാട് അസാധുവാക്കിയിട്ടുമില്ല.

പ്രചാരത്തിൽനിന്ന് പിൻവലിക്കുകയാണെങ്കിലും ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്കിലെത്തിയാൽ ഇടപാടുകൾക്കായി വീണ്ടും അവ ഉപയോഗിക്കില്ല. പുതിയതായി രൂപകല്പന ചെയ്ത നാണയങ്ങളാകും പകരം നൽകുക.

കുപ്രോ നിക്കൽ(ചെമ്പും നിക്കലും), അലുമിനിയം എന്നിവയിൽ നിർമിച്ച ഒരു രൂപവരെ മൂല്യമുള്ള നാണയങ്ങൾ ഇടപാടുകൾക്കായി തിരികെ നൽകേണ്ടെന്ന് 2004ൽ ആർ.ബി.ഐ പുറപ്പെടുവിച്ച സർക്കുലറിൽ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. 25 പൈസയുടെയും അതിന് താഴെയുമുള്ള നാണയങ്ങൾ നേരത്തെതന്നെ സർക്കാർ പിൻവലിച്ചിരുന്നു. പണമിടപാടുകൾക്ക് നിലവിൽ ഈ നാണയങ്ങൾ ഉപയോഗിക്കുന്നില്ല.

Related Articles

Back to top button