ഈ ചിത്രം പറയും, ആ സത്യം… ഇന്ത്യ, ലോകത്തെ മുന്നില്‍ നിന്ന് നയിക്കുന്നു…
ക്വാഡ് സമ്മേളനത്തിന് ശേഷം പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന ലോകനേതാക്കളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നില്‍ നടക്കുന്നത്. മറ്റുള്ളവര്‍ അദ്ദേഹത്തിന് പിന്നിലായാണ് പടിയിറങ്ങുന്നത്. ഇന്ത്യ ലോകത്തെ മുന്നില്‍ നിന്ന് നയിക്കുന്നു, എന്ന തലക്കെട്ടില്‍ ചിത്രം ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.
ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് നേതാക്കളുടെ രണ്ടാമത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ നേതാക്കളും ഒത്തുകൂടിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പടികളിറങ്ങി വരുന്ന നേതാക്കളുടെ ചിത്രമാണ് വൈറലാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജാപ്പനീസ് കൗണ്‍സിലര്‍ ഫ്യൂമിയോ കിഷിദയ്‌ക്കൊപ്പം ആണ് പടികളിറങ്ങുന്നത്.