ഇവർക്ക് കുഞ്ഞ് പിറക്കുന്നു…. ഇന്ത്യയിലെ ആദ്യ സ്വവര്‍ഗ ദമ്പതിമാർ ‘അച്ഛനാകുന്നു’…..

ഇന്ത്യയിലെ ആദ്യ സ്വവര്‍ഗ ദമ്പതിമാരായ ആദിത്യ മദിരാജുവും അമിത് ഷായും ജീവിതത്തിലെ പുതിയ സന്തോഷത്തിലാണ്. ഈ വരുന്ന മേയില്‍ തങ്ങള്‍ക്ക് കുഞ്ഞുണ്ടാകുമെന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് ആദിത്യയും അമിത് ഷായും. ദമ്പതികളുടെ മെറ്റേണിറ്റി ഷൂട്ടും ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധനേടുന്നു.സ്വവര്‍ഗ ദമ്പതിമാരായതിനാല്‍ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്തുന്നതിന് വളരെയധികം കഷ്ടപ്പെട്ടുവെന്നും എല്ലാ ദമ്പതിമാരെയും പോലെ തങ്ങളും പ്രിയപ്പെട്ട കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും ഇരുവരും പ്രതികരിച്ചു.

Related Articles

Back to top button